സഹപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

woman

കോയമ്പത്തൂർ: സഹപ്രവർത്തക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥനെ കോയമ്പത്തൂരിൽ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് സ്വദേശിയായ ഇയാളെ ഉദുമൽപേട്ട് ജയിലിൽ റിമാൻഡ് ചെയ്തു.

എയർഫോഴ്‌സിൽ പരാതി നൽകി രണ്ടാഴ്ചയായിട്ടും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്.

കോയമ്പത്തൂരിലെ റെഡ്ഫീൽഡ്‌സിലെ എയർഫോഴ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് കോളേജിലെ യുവതിയുടെ മുറിയിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് പരാതി.


ഗാന്ധിപുരം പോലീസ് സ്റ്റേഷനിൽ നിന്നുള്ള വനിതാ സംഘം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിനുശേഷമാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.

Exit mobile version