ഭാര്യയേയും രണ്ടുവയസുകാരി മകളേയും കഴുത്തറുത്ത് കൊലപ്പെടുത്തി; യുവാവ് ആത്മഹത്യ ചെയ്തു

മുംബൈ: ഭാര്യയെയും രണ്ട് വയസുകാരി മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം.

പർലി ടൗണിലെ തെർമൽ പവർ സ്റ്റേഷനിൽ വെൽഡർ ആയി ജോലി ചെയ്യുന്ന അഹമ്മദ് ഷെയ്ഖ് എന്ന യുവാവാണ് ഭാര്യ ശബ്‌നത്തെയും മകൾ അഷ്ഫിയയെും ക്രൂരമായി കൊലപ്പെടുത്തിയത്. കുടുംബപ്രശ്‌നമാണ് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.

ദമ്പതികൾ പർബാനിയിലെ ഒരു വിവാഹത്തിൽ പങ്കെടുക്കേണ്ടതായിരുന്നു. വിവാഹത്തിന് ഇവർ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണു വിവരം പുറത്തറിയുന്നത്. വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ അഹമ്മദിനെ തൂങ്ങിയ നിലയിലും ഭാര്യയേയും മകളേയും രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു.

Exit mobile version