പഞ്ചാബ് മുഖ്യമന്ത്രിയാകാനില്ല; സിഖ് വിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രി മതിയെന്ന് രാഹുലിനോട് അംബിക സോണി

ന്യൂഡൽഹി: പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ താനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അംബിക സോണി. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലാണ് അംബിക സോണി മുഖ്യമന്ത്രിയാകാനില്ലെന്ന് അറിയിച്ചത്. സിഖുകാരനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് അംബിക സോണി അറിയിച്ചെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

കോൺഗ്രസിന്റെ മൂന്ന് നേതാക്കൾ പഞ്ചാബിലെ എല്ലാ എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തി അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ അഭിപ്രായം ആരായുകയാണ്. അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ഹൈക്കമാൻഡിനെ അറിയിക്കാനാണ് നീക്കം. പല നേതാക്കളും നിലവിലെ സ്ഥിതിഗതികളിൽ അസ്വസ്ഥരാണെന്നാണ് പാർട്ടിക്കുള്ളിൽ നിന്ന് ലഭിക്കുന്ന വിവരം.

അതേസമയം, പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രമാണ് ബാക്കിയുള്ളത്. അതിനിടെയാണ് അമരിന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് ‘ഇന്നലെ ഹരീഷ് റാവത്തും അജയ് മാക്കനും എംഎൽഎമാരുടെ യോഗം വിളിച്ചു. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ സോണിയ ഗാന്ധിയുടെ തീരുമാനം അന്തിമമായിരിക്കും എന്ന പ്രമേയം പാസാക്കി. ഇന്ന് സോണിയാ ഗാന്ധിയുടെ തീരുമാനം അറിയാം’ പഞ്ചാബ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പവൻ ഗോയൽ പറഞ്ഞു.

Exit mobile version