‘പരീക്ഷ ജീവിതത്തേക്കാള്‍ വലുതല്ല, ആത്മഹത്യ സ്‌നേഹിക്കുന്നവര്‍ക്ക് നല്‍കുന്ന ആജീവനാന്ത ശിക്ഷ’ സന്ദേശവുമായി സൂര്യ, വീഡിയോ

NEET Exam | Bignewslive

ചെന്നൈ: നീറ്റ് പരീക്ഷയുടെ പേരിലുള്ള ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീഡിയോ സന്ദേശവുമായി നടന്‍ സൂര്യ. തമിഴ് കവി സുബ്രഹ്മണ്യ ഭാരതി എഴുതിയ ‘അച്ചമില്ലൈ, അച്ചമില്ലൈ, അച്ചം എന്‍ബത്ത് ഇല്ലയെ’ (എനിക്ക് ഒന്നിനോടും ഭയമില്ല) എന്ന കവിത ചൊല്ലി വിഡിയോ ആരംഭിച്ച സൂര്യ എല്ലാ വിദ്യാര്‍ഥികളും ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ ജീവിക്കണമെന്ന് ഒരു സഹോദരനെന്ന നിലയില്‍ നിങ്ങളോട് അപേക്ഷിക്കുകയാണെന്നും പറയുന്നുണ്ട്.

സൂര്യയുടെ വാക്കുകളിലേയ്ക്ക്;

പരീക്ഷ ജീവിതത്തേക്കാള്‍ വലുതല്ല. നിങ്ങള്‍ വിഷാദത്തിലാണെങ്കില്‍, മാതാപിതാക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍ എന്നിവരുടെ സഹായം തേടാന്‍ മറക്കരുത്. ഭയം, ഉത്കണ്ഠ, നിരാശ, വിഷാദം എന്നിവ കുറച്ച് സമയത്തിനു ശേഷം ഇല്ലാതാകും എന്നാല്‍ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനം നമ്മെ സ്‌നേഹിക്കുന്നവര്‍ക്കും മാതാപിതാക്കള്‍ക്കും നല്‍കുന്ന ആജീവനാന്ത ശിക്ഷയാണ്.

Exit mobile version