കരുതലോടെ തമിഴ്‌നാട്: ആഘോഷങ്ങള്‍ വീട്ടില്‍ മതി; ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കുമുള്ള വിലക്ക് നീട്ടി

ചെന്നൈ: കോവിഡ് മൂന്നാംതരംഗത്തെ കരുതലോടെ നേരിടാന്‍ പൊതുപരിപാടികള്‍ക്കുള്ള വിലക്ക് നീട്ടി തമിഴ്‌നാട്. ആഘോഷങ്ങള്‍ വീട്ടിലിരുന്ന് തന്നെ മതിയെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചു.

ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമുള്ള വിലക്കാണ് സര്‍ക്കാര്‍ നീട്ടിയത്. ഒക്ടോബര്‍ 31 വരെയാണ് വിലക്ക് പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മത സാസംസ്‌കാരിക രാഷ്ട്രീയ പരിപാടികള്‍ക്കുള്‍പ്പെടെയാണ് വിലക്ക്. കോവിഡ് വ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്താണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ നീക്കം.

കേരളത്തില്‍ കൊവിഡ് കുറയാത്തതും നിപാ വൈറസ് കണ്ടെത്തിയതും വിലക്കുകള്‍ നീട്ടാന്‍ കാരണമായി. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ മൂന്നാം തരംഗമുണ്ടായേക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പുകൂടി കണക്കിലെടുത്താണ് നടപടി.

Exit mobile version