“താലിബാന്‍ യഥാര്‍ഥ ശരീയത്ത് നിയമങ്ങള്‍ പാലിച്ച് ഭരിക്കണം, അങ്ങനെയെങ്കില്‍ അവര്‍ക്ക് ലോകത്തിന് മാതൃകയാവാന്‍ സാധിക്കും” : മെഹബൂബ മുഫ്തി

Mehbooba Mufti | Bignewslive

ശ്രീനഗര്‍ : താലിബാന്‍ യഥാര്‍ഥ ശരീയത്ത് നിയമങ്ങള്‍ പാലിച്ച് ഭരണം നടത്തണമെന്ന് കശ്മീരിലെ പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി. സ്ത്രീകള്‍ക്കുള്‍പ്പടെ എല്ലാവര്‍ക്കും അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന യഥാര്‍ഥ ശരീയത്ത് നിയമങ്ങള്‍ പാലിച്ചാല്‍ ലോകത്തിന് തന്നെ മാതൃക കാട്ടാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

“താലിബാന്‍ അധികാരത്തിലെത്തി എന്നത് യാഥാര്‍ഥ്യമാണ്. ആദ്യതവണത്തെ താലിബാന്‍ ഭരണത്തിന് മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രതിച്ഛായയാണുള്ളത്. ഇത്തവണ അവര്‍ക്ക് അഫ്ഗാന്‍ ഭരിക്കണമെന്നുണ്ടെങ്കില്‍ ഖുറാനില്‍ പറയുന്നത് പോലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന യഥാര്‍ത്ഥ ശരീയത്ത് നിയമം പിന്തുടരുകയാണ് വേണ്ടത്.” മെഹബൂബ പറഞ്ഞു.അങ്ങനെ അല്ലാത്ത പക്ഷം അഫ്ഗാനിലെ ജനങ്ങളുടെ അവസ്ഥ ദുഷ്‌കരമാകുകയേ ഉള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version