ബ്രാഹ്മണർ വിദേശത്ത് നിന്നും വന്നവരാണെന്ന പരാമർശം; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റിൽ

റായ്പുർ: ബ്രാഹ്മണരെ അധിക്ഷേപിച്ചെന്ന കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പിതാവ് അറസ്റ്റിൽ. പിന്നോക്ക വിഭാഗം നേതാവ് കൂടിയായ നന്ദകുമാർ ബാഗലാണ് അറസ്റ്റിലായത്.

ബ്രാഹ്മണർ വിദേശത്ത് നിന്ന് വന്നതാണെന്നും പരിഷ്‌കരണത്തിന് അവർ തയാറാകണമെന്നും അല്ലെങ്കിൽ ഗംഗയിൽ നിന്നും വോൾഗയിലേക്ക് പോകാമെന്നുമുള്ള നന്ദകുമാറിന്റെ പ്രസ്താവനയാണ് വിവാദമായത്.

ഇത് ബ്രാഹ്മണർക്കെതിരെ നടത്തിയ പരാമർശമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു റായ്പൂർ പോലീസിന്റെ നടപടി. അതേസമയം, ആരും നിയമത്തിന് മുകളിലല്ലെന്ന് പിതാവിന്റെ അറസ്റ്റിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ പ്രതികരിച്ചു.

പിതാവിനെ താൻ ബഹുമാനിക്കുന്നു. എന്നാൽ സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയെ അനുകൂലിക്കില്ലെന്നും ഭൂപേഷ് ബാഗൽ പറഞ്ഞു.

Exit mobile version