ഭാര്യയുടെ വിയോഗത്തില്‍ തകര്‍ന്ന് പനീര്‍ശെല്‍വം; ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് എംകെ സ്റ്റാലിന്‍

CM Stalin | Bignewslive

ചെന്നൈ: ഭാര്യയുടെ വിയോഗത്തില്‍ തകര്‍ന്ന് നില്‍ക്കുന്ന ഒ പനീര്‍ശെല്‍വത്തെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ഒ. പനീര്‍ശെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി ഇന്നലെ രാവിലെയോടെയാണ് മരിച്ചത്.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു വിജയലക്ഷ്മി. ചികിത്സയിലിരിക്കെ ബുധനാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വിവരം അറിഞ്ഞ് സ്റ്റാലിന്‍ ആശുപത്രിയിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. സ്റ്റാലിന് മുന്നില്‍ കണ്ണീരണിഞ്ഞ പനീര്‍ശെല്‍വത്തെ ചേര്‍ത്തുപിടിച്ച് അദ്ദേഹം ആശ്വസിപ്പിച്ചു. എന്റെ സഹോദരന്റെ കുടുംബത്തിന്റെ നഷ്ടത്തില്‍ ഒപ്പം നില്‍ക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

Exit mobile version