മുഖ്യമന്ത്രിയായി നിന്ന് മാത്രമല്ല, അച്ഛനെ പോലെയും സഹോദരനെ പോലെയും ഒപ്പം നിന്ന് സംരക്ഷിക്കും; ഉറപ്പ് നല്‍കി സ്റ്റാലിന്‍

ചെന്നൈ: മുഖ്യമന്ത്രിയായി നിന്ന് മാത്രമല്ല, ഒരു അച്ഛനെ പോലെയും സഹോദരനെ പോലെയും ഒപ്പം നിന്ന് സ്ത്രീകളെ സംരക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര ദിനത്തിലാണ് സ്റ്റാലിന്‍ സ്ത്രീകള്‍ക്ക് ഉറപ്പ് നല്‍കിയത്.

‘ലൈംഗികാതിക്രമത്തിന് ഇരയാകുന്നവര്‍ ജീവനൊടുക്കുന്നത് പോലെയുള്ള കടുംകൈയൊന്നും ചെയ്യരുത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോരാടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ‘കുറ്റക്കാര്‍ ആരായാലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കില്ല. സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കാണ്.

അവര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സംസ്ഥാന ശിശു നയം 2021 ആവിഷ്‌കരിച്ചത് അതിനുവേണ്ടിയാണ്,’ സ്റ്റാലിന്‍ പറയുന്നു. കുട്ടികള്‍ക്കും സ്ത്രീ ജീവനക്കാര്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങളുടെ പരാതികളും സംഭവങ്ങളും മറച്ച് വെക്കരുതെന്നും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും സ്റ്റാലിന്‍ നിര്‍ദേശം നല്‍കി.

Exit mobile version