യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര; പ്രഖ്യാപനവുമായി എംകെ സ്റ്റാലിന്‍

ചെന്നൈ: യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സെപ്റ്റംബര്‍ ഒന്ന് മുതല്‍ തമിഴ്നാട്ടിലെ സ്‌കൂളുകളില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസ്സുകള്‍ക്ക് പഠനം ആരംഭിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം. ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സേവനം ലഭ്യമാകാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 15 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പ്രവേശനമില്ലെന്നും ഞായറാഴ്ചകളില്‍ ബീച്ചുകള്‍ അടച്ചിടാനും പുതിയ ഉത്തരവില്‍ നിര്‍ദേശമുണ്ട്.

കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റും വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റും കര്‍ശനമാക്കി സര്‍ക്കാര്‍ നിബന്ധനകള്‍ കടുപ്പിച്ചിട്ടുണ്ട്.

Exit mobile version