ഓടുന്നതിനിടെ ബ്രേക്ക് തകരാറിലായി; അതിസാഹസികമായി ട്രക്ക് വെട്ടിച്ചു, തിരക്കേറിയ ടോള്‍പ്ലാസയില്‍ വന്‍ ദുരന്തം ഒഴിവായത് ഡ്രൈവറുടെ മനസാന്നിധ്യത്തില്‍

Truck Driver | Bignewslive

ന്യൂഡല്‍ഹി: ഓടുന്നതിനിടെ ബ്രേക്ക് തകരാറിലായ ട്രക്ക് വെട്ടിച്ച് തിരക്കേറിയ ടോള്‍പ്ലാസയില്‍ വന്‍ ദുരന്തം ഒഴിവാക്കി ഡ്രൈവര്‍. മനസാന്നിധ്യം ഒന്നുകൊണ്ടു മാത്രമാണ് അപകടം ഒഴിവായത്. ദാദ്രി-ലുഹാര്‍ലി റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന ട്രക്കിന്റെ ബ്രേക്കിലുണ്ടായ തകരാറ് മൂലം കുറച്ച് സെക്കന്‍ഡുകള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളില്‍ ഇടിച്ചു വലിയ അപകട സാധ്യതയാണ് ഉണ്ടായിരുന്നത്. ഈ അപകടമാണ് ജാഗ്രത കൊണ്ട് ഒഴിവായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നിരവധി പേര്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു.

ടോള്‍ബൂത്തില്‍ പണം നല്‍കാന്‍ നിര്‍ത്തിയിട്ടിരിക്കുന്നതും നീങ്ങുന്നതുമായ വാഹനങ്ങള്‍ക്ക് പിന്നിലായി വലിയൊരു ട്രക്ക് പ്രത്യക്ഷപ്പെടുന്നതും പിന്നീട് പെട്ടെന്ന് വാഹനങ്ങളുടെ ഭാഗത്ത് നിന്ന് ഇടത്തേക്ക് ഒഴിഞ്ഞു മാറി വാഹനങ്ങളില്ലാത്ത ലെയ്നിലൂടെ മുന്നിലുള്ള ചെറിയ ബോര്‍ഡുകളും ഡിവൈഡറും ഇടിച്ചു തെറിപ്പിച്ച് മുന്നിലേക്ക് നീങ്ങി പൊടുന്നനെ നില്‍ക്കുന്നതും വീഡിയോദൃശ്യത്തില്‍ കാണാം.

Exit mobile version