കനത്ത മഴയില്‍ അമിത വേഗത്തിലെത്തിയ എസ്‌യുവി നിയന്ത്രണം നഷ്ടപ്പെട്ട് നേരെ കിണറിലേക്ക്: രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ ഗുരുതരാവസ്ഥയില്‍

ബംഗളൂരു: അമിത വേഗം എപ്പോഴും ആപത്താണ്. കനത്ത മഴയും അമിത വേഗവും കൂടിയാവുമ്പോഴോ, ഭാഗ്യം എന്നു മാത്രമേ പറയാനാവൂ. ബംഗളൂരു നാഷണല്‍ ഹൈവേയില്‍ ധര്‍മപുരിക്ക് അടുത്ത് അമിതവേഗം ഉണ്ടാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യം വൈറലായിരിക്കുകയാണ്.

അമിതവേഗത്തില്‍ എത്തിയ എസ്‌യുവിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ഹൈവേയില്‍ നിന്ന് തെന്നി നീങ്ങി, സമീപത്തെ തുറന്ന കിണറ്റിലേക്ക് പതിക്കുകയായിരുന്നു. മൂന്നു പേരായിരുന്നു വാഹനത്തില്‍. രണ്ടുപേര്‍ സംഭവ സ്ഥലത്തു വച്ച് മരിച്ചെന്നും വാഹനത്തില്‍ നിന്ന് തെറിച്ചു വീണ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നും പോലീസ് പറയുന്നു. കിണറ്റില്‍ മുങ്ങിയാണ് രണ്ടുപേര്‍ മരിച്ചത്.

Exit mobile version