ആവശ്യത്തിനും അനാവശ്യത്തിനും പുകഴ്ത്തിയാല്‍ നടപടിയെന്ന് എംകെ സ്റ്റാലിന്‍; എല്ലാത്തിനും പരിധിയുണ്ടെന്ന് എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പ്

ചെന്നൈ: ആവശ്യത്തിനും അനാവശ്യത്തിനും പുകഴ്ത്തിയാല്‍ നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നിയമസഭയില്‍ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തിയാല്‍ ഇനി നടപടിയെടുക്കേണ്ടിവരുമെന്ന് എംഎല്‍എമാര്‍ക്ക് സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. തമിഴ്നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുകയാണ് ഇപ്പോള്‍.

സഭാ സമ്മേളനം തുടങ്ങിയത് മുതല്‍ പ്രസംഗിക്കുന്ന എല്ലാ എം.എല്‍.എമാരും മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുന്നുണ്ട്. കേട്ട് മടുത്തതോടെയാണ് പരിപാടി അവസാനിപ്പിക്കാന്‍ സ്റ്റാലിന് നേരിട്ട് ഇടപെട്ടത്. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Tamilnadu CM | Bignewslive

എം.എല്‍.എമാര്‍ക്ക് ഗ്രാന്‍ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയിലാണ് പുകഴ്ത്തല്‍ മുഖ്യമന്ത്രിക്ക് തന്നെ അസ്വസ്ഥതയുണ്ടാക്കിയത്. അനാവശ്യമായി നേതാക്കളെ പുകഴ്ത്തി സമയം കളയരുതെന്ന മുന്നറിയിപ്പും ഇനിയും ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം താക്കീത് നല്‍കി.

Exit mobile version