ഞങ്ങള്‍ തിരിച്ചടിച്ചാല്‍ താങ്ങില്ല, ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വരണം, ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

ചെന്നൈ: ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വരണമെന്ന് ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മോഡി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

also read: മാലിന്യം തള്ളുന്നവരെ കുറിച്ച് വിവരം നൽകിയാൽ പാരിതോഷികം; കേരളത്തിലെ ആദ്യകേസ് ആലുവയിൽ; രണ്ട് പേർ അറസ്റ്റിൽ; വിവരം നൽകിയത് കണ്ണൂരിലെ ഡ്രൈവർ

തങ്ങള്‍ തിരിച്ചടിച്ചാല്‍ താങ്ങില്ലെന്നും ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വരണമെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പത്ത് മിനിട്ടിലധികം ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ സ്റ്റാലിന്‍ പറഞ്ഞു. ഡി എം കെയുടെ പോരാട്ട ചരിത്രം പഠിക്കണമെന്നും ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

റെയ്ഡുകള്‍ നടത്തുന്നത് ഭീഷണിപ്പെടുത്താന്‍ വേണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ബാലാജിയെ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു.

ബലാജിക്ക് പരിക്കുണ്ടെന്ന് കമ്മീഷന്‍ അംഗം ജസ്റ്റിസ് കണ്ണപ്പദാസന്‍ പ്രതികരിച്ചു. അര്‍ദ്ധരാത്രിയിലെ അറസ്റ്റില്‍ മനുഷ്യാവകാശ ലംഘനമുണ്ടായെന്ന് ഡി എം കെ പരാതി നല്‍കിയിരുന്നു.

Exit mobile version