‘പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിക്കുന്ന സംഭവങ്ങളുണ്ടാകരുത് ‘: മഹാരാഷ്ട്ര സര്‍ക്കാരിന് താക്കീത് നല്‍കി ബോംബെ ഹൈക്കോടതി

Malnutrition | Bignewslive

മുംബൈ : സംസ്ഥാനത്ത് പോഷകാഹാരക്കുറവ് മൂലം ആദിവാസി സമൂഹത്തില്‍ കുട്ടികള്‍ മരിക്കുന്ന സംഭവങ്ങളുണ്ടാകരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. പൊതുതാല്പര്യഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ജഡ്ജിമാരായ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ജി.എസ് കുല്‍ക്കര്‍ണി എന്നിവരാണ് സര്‍ക്കാരിന് താക്കീത് നല്‍കിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ആദിവാസി മേഖലയില്‍ 73 കുട്ടികള്‍ പോഷകകാഹാരക്കുറവ് മൂലം മരിച്ചുവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. കുട്ടികള്‍,ഗര്‍ഭിണികള്‍,മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരുടെ മരണസംഖ്യ ഉയരുന്നതും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന വാദത്തെ കോടതി വിമര്‍ശിച്ചു. എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെങ്കില്‍ 73 കുട്ടികള്‍ മരിച്ചതെങ്ങനെയെന്നായിരുന്നു കോടതിയുടെ ചോദ്യം.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെ എത്ര മരണമുണ്ടായി എന്നതിന്റെ കണക്ക് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ഹര്‍ജി സെപ്റ്റംബര്‍ 6ന് വീണ്ടും പരിഗണിക്കും.

Exit mobile version