ഹിന്ദു എന്ന വാക്ക് ഹൈജാക്ക് ചെയ്യാൻ ബിജെപിയെ അനുവദിക്കരുത്; ബിജെപി മതങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുന്നു:ഹരീഷ് റാവത്ത്

ഡെറാഡൂൺ: ബിജെപിയെ ഹിന്ദു എന്ന വാക്കിനെ ഹൈജാക്ക് ചെയ്യാൻ അനുവദിക്കരുതെന്ന പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. ഡെറാഡൂണിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ബിജെപി ഹിന്ദുയിസത്തിന്റെ സത്ത ചോർത്തി ഹിന്ദുത്വത്തിലേക്ക് ചുരുക്കി. ഞങ്ങൾ സനാതന ധർമത്തിലാണ് വിശ്വസിക്കുന്നത്. ഞങ്ങൾ ഹിന്ദുവെന്ന വാക്ക് ഹൈജാക്ക് ചെയ്യില്ല”ഹിന്ദുക്കളെന്ന നിലയിൽ ഞങ്ങൾ ലോകത്തുള്ള എല്ലാവരും ഒരു കുടുംബമാണെന്നും, എല്ലാ മതങ്ങളും തുല്യമാണെന്നും വിശ്വസിക്കുന്നു. പക്ഷേ ബിജെപി മതങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുന്നു” -ഹരീഷ് റാവത്ത് പറഞ്ഞു.

സംസ്ഥാനത്തിലെയും കേന്ദ്രത്തിലെയും ബിജെപി സർക്കാരുകളെ തുറന്നുകാണിക്കാൻ പരിവർത്തന യാത്ര സംഘടിപ്പിക്കുമെന്നും റാവത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിലെ കാമ്പയിൻ കമ്മറ്റിയുടെ ചുമതല എഐസിസി ജനറൽ സെക്രട്ടറി കൂടിയായ ഹരീഷ് റാവത്തിനാണ്.

Exit mobile version