കശ്മീര്‍ പോലീസിലെ ബാബുറാമിന് അശോക ചക്ര, അല്‍ത്താഫ് ഹുസൈന്‍ ഭട്ടിന് കീര്‍ത്തി ചക്ര; 144 സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. ഒരു അശോക ചക്രയും ഒരു കീര്‍ത്തിചക്രയും ഉള്‍പ്പടെ 144 മെഡലുകളാണ് പ്രഖ്യാപിച്ചത്.

ജമ്മുകശ്മീര്‍ പോലീസില്‍ എഎസ്‌ഐയായിരുന്ന ബാബുറാമിന് മരണാന്തര ബഹുമതിയായി അശോക ചക്ര നല്‍കും. ജമ്മുകശ്മീര്‍ പോലീസിലെ കോണ്‍സ്റ്റബിളായിരുന്ന അല്‍ത്താഫ് ഹുസൈന്‍ ഭട്ടിന് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്രയും പ്രഖ്യാപിച്ചു.

ഇത്തവണ 15 പേര്‍ക്കാണ് ശൗര്യചക്ര. മഹര്‍ റെജിമെന്റിലെ മേജര്‍ രാഹുല്‍ ബാലമോഹന്‍ ധീരതക്കുള്ള രണ്ടാം സേനാമെഡലിന് അര്‍ഹനായി. മേജര്‍ അതുല്‍ ജയിംസ്, ക്യാപ്റ്റന്‍ സ്‌നേഹാഷിഷ് പോള്‍, എന്‍ജിനീയറിംഗ് വിഭാഗത്തിലെ വിബിന്‍ സി, ശിവകുമാര്‍ ജി എന്നിവരും മെഡലിന് അര്‍ഹരായി.

കമ്മാന്‍ഡര്‍ വിപിന്‍ പണിക്കറിന് ധീരതക്കുള്ള നാവികസേന മെഡല്‍ ലഭിക്കും. സ്‌ക്വാഡ്രന്‍ ലീഡര്‍ ദീപക് മോഹനന്‍ വ്യോമസേന മെഡലിനും അര്‍ഹനായി.

Exit mobile version