ക്രയോജനിക് ഘട്ടത്തിലെ പാളിച്ച; ജിഎസ്എൽവി എഫ് ടെൻ വിക്ഷേപണം പരാജയം

ശ്രീഹരിക്കോട്ട: രണ്ട് തവണ വിക്ഷേപണം മാറ്റിവെച്ച ജിഎസ്എൽവി എഫ് ടെൻ വിക്ഷേപണം മൂന്നാം ശ്രമത്തിൽ പരാജയപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ചയുണ്ടായതെന്നാണ് റിപ്പോർട്ട്.

നേരത്തെ സാങ്കേതിക കാരണങ്ങളാൽ രണ്ട് തവണ മാറ്റിവച്ച ഉപഗ്രഹ വിക്ഷേപണമായിരുന്നു. മൂന്നാംശ്രമത്തിൽ ഐഎസ്ആർഒയ്ക്ക് പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

ശ്രീഹരിക്കോട്ടയിൽ നിന്ന് പുലർച്ചെ 5.45നായിരുന്നു വിക്ഷേപണം. 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വിക്ഷേപണം പാളിപ്പോവുന്നത്. ദൗത്യം പൂർത്തികരിക്കാനായില്ലെന്ന് ഇസ്രൊ ചെയർമാൻ കെ ശിവൻ പറഞ്ഞു.

റോക്കറ്റിന്റെ ക്രയോജനിക് ഘട്ടം പ്രവർത്തിച്ചില്ലെന്നാണ് ഇസ്രൊയുടെ വിശദീകരണം. ഇഒഎസ് 03 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ജിഎസ്എൽവി എഫ് 10 ബഹിരാകാശത്ത് എത്തിക്കേണ്ടിയിരുന്നത്.

Exit mobile version