എല്ലാ വാഹനങ്ങളിലും ആറ് എയര്‍ബാഗ് നല്‍കണം, സുരക്ഷ ഉറപ്പാക്കുന്നതില്‍ വലിപ്പ ചെറുപ്പമരുത്; നിര്‍ദേശവുമായി മന്ത്രി നിതിന്‍ ഗഡ്കരി

Nitin Gadkari | Bignewslive

വാഹനങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി കാറുകളുടെ അടിസ്ഥാന വേരിയന്റുകളില്‍ ഉള്‍പ്പെടെ ആറ് എയര്‍ബാഗ് നല്‍കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശം. സിയാം പ്രതിനിധികളുമായി നടത്തിയ കൂടുക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അവശ്യപ്പെട്ടത്. നിതിന്‍ ഗഡ്കരിയുടെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന കാറുകളില്‍ രണ്ട് എയര്‍ബാഗ് നിര്‍ബന്ധമായി നല്‍കണമെന്നാണ് നിയമം. ഇത് നടപ്പാക്കാന്‍ എതാനും മാസം സമയം കൂടി അനുവദിച്ചിട്ടുണ്ട്. വാഹനാപകടം നടന്നാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രധാന പങ്ക് എയര്‍ബാഗുകള്‍ക്കാണ്. പല വിദേശ രാജ്യങ്ങളിലും സൈഡ് എയര്‍ബാഗ് വാഹനങ്ങളില്‍ നല്‍കുന്നില്ല.

എന്നാല്‍, ഈ രാജ്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ ക്രാഷ് ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് ക്രാഷ് ടെസ്റ്റ് സംവിധാനം ആരംഭിച്ചിട്ടില്ല. നിലവില്‍ ആറ് എയര്‍ബാഗുമായി എത്തുന്ന വാഹനങ്ങള്‍ വിപണിയിലുണ്ട്. എന്നാല്‍, ഏറ്റവും ഉയര്‍ന്ന വേരിയന്റില്‍ മാത്രമാണ് ഈ സംവിധാനം നല്‍കാറുള്ളത്.

Exit mobile version