പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമർജിത് സിൻഹ രാജിവെച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉപദേഷ്ടാക്കളിൽ ഒരാളായ അമർജിത് സിൻഹ രാജിവെച്ചു. ബിഹാർ കേഡറിൽ നിന്നുള്ള 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സിൻഹ. 2020 ഫെബ്രുവരിയിലാണ് അമർജിത് സിൻഹ മോഡിയുടെ ഉപദേശകനായി ചുമതലയേറ്റത്.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് സമീപകാലത്ത് രാജിവെക്കുന്ന രണ്ടാമത്തെ ഉയർന്ന ഉദ്യോഗസ്ഥനാണ് അമർജിത് സിൻഹ. പ്രധാന ഉപദേഷ്ടാവായിരുന്ന പികെ സിൻഹ മാർച്ചിൽ രാജിവെച്ചിരുന്നു.

അതേസമയം, സിൻഹയുടെ രാജിയുടെ കാരണം വ്യക്തമല്ല. മറ്റൊരു ഉദ്യോഗസ്ഥനായ ഭാസ്‌കർ ഖുൽബയെയും സിൻഹക്കൊപ്പം നിയമിച്ചിരുന്നു. അദ്ദേഹം ജോലിയിൽ തുടരുകയാണ്. ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയായി വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി അമർജിത് സിൻഹ നിയമിതനാകുന്നത്.

Exit mobile version