സിന്ധുവിന് ‘ഥാര്‍’ സമ്മാനിയ്ക്കണമെന്ന് ആരാധകന്‍: ആനന്ദ് മഹീന്ദ്രയുടെ മറുപടി

ഹൈദരാബാദ്: രണ്ടാം തവണയും ബാഡ്മിന്റണിലൂടെ ഒളിംപിക് മെഡല്‍
ഇന്ത്യയിലേക്ക് എത്തിച്ചതിന് പിവി സിന്ധുവിന് രാജ്യം അഭിനന്ദനം കൊണ്ട് മൂടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വരെ സിന്ധുവിന് ഹകസ,ആശംസ അറിയിച്ചിട്ടുണ്ട്.

ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് സിന്ധുവിനെ അഭിനന്ദിച്ചുള്ള മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകളാണ്. ഈ ട്വീറ്റിന് താഴെ വന്ന കമന്റും അതിന് ആനന്ദ് നല്‍കിയ മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി.

സിന്ധു മഹീന്ദ്രയുടെ ‘ഥാര്‍’ അര്‍ഹിക്കുന്നു എന്നായിരുന്നു വെയ്ഡ് വാലെ എന്നയാളുടെ കമന്റ് ചെയതത്. ഇതിന് മറുപടിയായി ആനന്ദ് മഹീന്ദ്ര കുറിച്ചതിങ്ങനെ’
സിന്ധുവിന് നേരത്തെ തന്നെ ഒരു ഥാറുണ്ട്. ഒപ്പം റിയോ ഒളിംപിക്സിന് ശേഷം ഥാറില്‍ സിന്ധുവിനും മറ്റൊരു മെഡല്‍ ജേതാവായ സാക്ഷി മാലികിനും നല്‍കിയ സ്വീകരണത്തിന്റെ ചിത്രവും ആനന്ദ് പങ്കുവെച്ചു.

കഴിഞ്ഞ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ താരങ്ങളായിരുന്നു സിന്ധുവും സാക്ഷിയും. ഇരുവര്‍ക്കും പ്രത്യേകം രൂപകല്പന ചെയ്ത് ഥാര്‍ ആനന്ദ് മഹീന്ദ്ര സമ്മാനമായി നല്‍കിയിരുന്നു. കായിക താരങ്ങളെയെല്ലാം പലപ്പോഴും അകമഴിഞ്ഞ് ആനന്ദ് മഹീന്ദ്ര പിന്തുണക്കാറുണ്ട്. ഥാര്‍ ഉള്‍പ്പെടെയുള്ളവ സമ്മാനമായി നല്‍കാറുമുണ്ട്.

Exit mobile version