എന്തിനാണ് ഇവിടെ തെരച്ചില്‍ നടത്തുന്നത്..? കുടുംബത്തിന്റെ മാനം നഷ്ടപ്പെട്ടു; പോലീസ് റെയ്ഡ് നടക്കുന്നതിനിടെ രാജ് കുന്ദ്രയോട് കയര്‍ത്ത് ശില്‍പ, പൊട്ടിക്കരഞ്ഞു

മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ വസതിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അരങ്ങേറിയത് വികാരനിര്‍ഭരമായ നിമിഷങ്ങള്‍. ജുഹുവിലെ ആഡംബര വസതിയില്‍ നടന്ന റെയ്ഡില്‍ പോലീസിനൊപ്പം രാജ് കുന്ദ്രയും എത്തിയിരുന്നു. പോലീസ് തെരച്ചില്‍ ആരംഭിച്ചപ്പോള്‍ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി വികാരാധീനയായതും കുന്ദ്രയോട് കയര്‍ത്തതുമാണ് നാടകീയ സംഭവങ്ങള്‍ക്ക് വേദിയായത്.

എന്തിനാണ് ഇവിടെ തിരച്ചില്‍ നടത്തുന്നതെന്ന് ചോദിച്ച് ശില്‍പ, രാജ് കുന്ദ്രയോട് കയര്‍ത്തു. പിന്നീട് പൊട്ടിക്കരയുകയായിരുന്നു. കുടുംബത്തിന്റെ മാനം നഷ്ടപ്പെട്ടുവെന്നു ശില്‍പ്പ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് ശില്‍പ്പയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നീലച്ചിത്രങ്ങളല്ല രാജ്കുന്ദ്ര നിര്‍മിച്ചതെന്നും ഇറോട്ടിക് ചിത്രങ്ങളാണെന്നും ശില്‍പ മൊഴി നല്‍കി.

മുംബൈ ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി പേര്‍ പരാതി നല്‍കിയെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ ഗെഹാന വസിഷ്ഠിനെയും മറ്റ് ചിലരെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് രാജ് കുന്ദ്രയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

Exit mobile version