‘അച്ഛന് വയ്യ, ഒരു കൊച്ചുകുട്ടിയെ പോലെ ശ്രദ്ധിക്കണം, പഴയ പോലെ ആകണമെന്ന് ആഗ്രഹം’ അഭിമുഖത്തിനിടെ നിറകണ്ണുകളോടെ നയന്‍താര

Nayanthara | Bignewslive

അഭിമുഖത്തിനിടെ അച്ഛന്റെ അസുഖ വിവരത്തെ കുറിച്ച് വെളിപ്പെടുത്തി നടി നയന്‍താര. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ് നയന്‍താര. കുടുംബത്തെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും എപ്പോഴും മാറ്റിനിര്‍ത്താറുള്ള താരം അടുത്തിടെ തന്റെ അച്ഛനെ കുറിച്ച് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ നെട്രിക്കണ്ണിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തമിഴ് നടിയും അവതാരകയുമായ ദിവ്യദര്‍ശിനിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ജീവിതം തിരിച്ചു കറക്കി ഒരു കാര്യം മാറ്റാന്‍ അവസരം ലഭിച്ചാല്‍ എന്ത് മാറ്റും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നയന്‍താര. അച്ഛനെ കുറിച്ചു പറയുന്ന വേളയില്‍ താരത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ട്.

നയന്‍താരയുടെ വാക്കുകള്‍;

‘അച്ഛന്‍ ഒരു എയര്‍ ഫോഴ്‌സ് ഓഫീസര്‍ ആയിരുന്നു. പന്ത്രണ്ട് പതിമൂന്നു വര്‍ഷങ്ങളായി അച്ഛന് സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ ശ്രദ്ധിക്കണം. ഇത് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല, കാരണം ഇതെന്റെ സ്വകാര്യതയാണ്. എന്നും വളരെ പെര്‍ഫെക്റ്റ് ആയി മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. മുടക്കമില്ലാതെ ജോലിയ്ക്ക് പോകാന്‍, യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് എനിക്ക് ഓര്‍മ്മ. അങ്ങനെയൊരാളാണ് പെട്ടെന്ന് രോഗബാധിതനാകുന്നത്. ഞാന്‍ സിനിമയില്‍ വന്ന് രണ്ടു മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അച്ഛന് വയ്യാതെയായി. ഇപ്പോള്‍ അച്ഛന് അസുഖം കൂടുതലാണ്, ആശുപത്രിയില്‍ ആണ്. അച്ഛന്റെ അസുഖം മാറ്റിയെടുത്ത്, അദ്ദേഹത്തെ പഴയ പോലെ കണ്ടാല്‍ കൊള്ളാം എന്നുണ്ട്.’തന്റെ ഏറ്റവും പുതിയ ചിത്രമായ നെട്രിക്കണ്ണിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തമിഴ് നടിയും അവതാരകയുമായ ദിവ്യദര്‍ശിനിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ജീവിതം തിരിച്ചു കറക്കി ഒരു കാര്യം മാറ്റാന്‍ അവസരം ലഭിച്ചാല്‍ എന്ത് മാറ്റും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നയന്‍താര. അച്ഛനെ കുറിച്ചു പറയുന്ന വേളയില്‍ താരത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ട്.

Exit mobile version