മരണ സംഖ്യ പൂജ്യം; മാര്‍ച്ച് രണ്ടിന് ശേഷം ഇതാദ്യമായി പ്രതിദിനം ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ ഡല്‍ഹി, ടിപിആര്‍ 0.07

Covid death | Bignewslive

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം കൂടുതല്‍ നാശം വിതച്ച ഡല്‍ഹി മുക്തമാകുന്നു. ഞായറാഴ്ച ഒരൊറ്റ കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്യാത്തത് ഇപ്പോള്‍ സംസ്ഥാനത്തിന് ആശ്വാസമേകുന്നു. കഴിഞ്ഞ നാലര മാസത്തിനിടെ ഇതാദ്യമായാണ് മരണ സംഖ്യ പൂജ്യത്തില്‍ എത്തി നില്‍ക്കുന്നത്.

ഇതിനുമുമ്പ് മാര്‍ച്ച് രണ്ടിനാണ് ഡല്‍ഹിയിലെ പ്രതിദിന കോവിഡ് മരണ സംഖ്യ പൂജ്യമായിരുന്നത്. കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച ഡല്‍ഹിയില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ പ്രതിദിന രോഗികളും മരണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പ്രതിദിനം 448 മരണങ്ങള്‍ വരെ (മേയ് മൂന്ന്) റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആറ് പേര്‍ മാത്രമാണ് ഡല്‍ഹിയില്‍ മരിച്ചത്.

കഴിഞ്ഞ മൂന്നാഴ്ചയായി പ്രതിദിന രോഗികളുടെ എണ്ണം 100ന് താഴെയാണ്. ഞായറാഴ്ച 51 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. 71,546 പേരെ പരിശോധിച്ചു. 0.07 ശതമാമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 592 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

Exit mobile version