വീട്ടുകാരെയെല്ലാം ഉപേക്ഷിച്ച് പ്രണയിച്ചയാള്‍ക്കൊപ്പം ഒളിച്ചോടി വിവാഹം, പിന്നാലെ മതംമാറ്റം; ഒടുവില്‍ പണക്കൊതിയനായ ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂരപീഡനം, ജീവനൊടുക്കി യുവതി

ലക്‌നൗ: വീട്ടുകാരെയെല്ലാം ഉപേക്ഷിച്ച് പ്രണയിച്ചയാളെ വിവാഹം ചെയ്യാന്‍ മതം മാറിയ യുവതി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. കിര്‍തി ജെയിന്‍ എന്ന യുവതിയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.

3 വര്‍ഷം മുന്‍പാണ് ജൈനമതക്കാരിയായ കിര്‍തി ജെയിന്‍ എന്ന 18 കാരി വീട്ടുകാരുടെ എതിര്‍പ്പ് വക വയ്ക്കാതെ വസീം ഖുറേഷി എന്ന യുവാവിനൊപ്പം ഒളിച്ചോടിപ്പോയത്. ദരിദ്ര കുടുംബത്തില്‍പ്പെട്ട ഖുറേഷി, കിര്‍തി ഗുനയിലെ സമ്പന്ന കുടുംബത്തില്‍ നിന്നുള്ളതാന്നായിരുന്നു കരുതിയിരുന്നത്.

അതുകൊണ്ടാണ് കിര്‍തിയെ വിവാഹം കഴിച്ചത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ സാമ്പത്തിലായിരുന്നു നോട്ടം. കിര്‍തിയെ വസീം ഒളിവില്‍ പാര്‍പ്പിച്ചെങ്കിലും കുടുംബക്കാര്‍ കണ്ടെത്തുകയും ലൗജിഹാദിനെ കുറിച്ച് പറയുകയും ചെയ്തു .

എന്നാല്‍ വസീമുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ കിര്‍തി തയ്യാറായില്ല. തന്നേക്കാള്‍ നന്നായി മറ്റാര്‍ക്കും വസീമിനെ അറിയില്ലെന്നായിരുന്നു കിര്‍തി വീട്ടുകാരോട് പറഞ്ഞത് . ജൈന ആചാരങ്ങള്‍ക്കനുസൃതമായി, മാംസാഹാരം ഉപേക്ഷിക്കാമെന്ന് വസീം പറഞ്ഞുവെന്നും കിര്‍തി അവകാശപ്പെട്ടിരുന്നു .

തന്റെ പേരോ ജീവിതശൈലിയോ മാറ്റേണ്ടതില്ലെന്ന് വസീം തന്നോട് വാഗ്ദാനം ചെയ്തതായും പെണ്‍കുട്ടി അവകാശപ്പെട്ടു. എന്നാല്‍ പിന്നീട് കാര്യങ്ങളെല്ലാം മാറി. വസീം അധികം വൈകാതെ തന്നെ കിര്‍തിയെ മതം മാറ്റുകയും സൈനബ എന്ന് പേര് മാറ്റുകയും ചെയ്തു.

ഏറെ ദരിദ്രത്തിലായിരുന്ന വസീമിന്റെ കുടുംബത്തിന് കിര്‍തിയുടെ പ്രസവ ചിലവുകള്‍ പോലും താങ്ങാനായില്ല . അതിനായി 2 ലക്ഷം രൂപ പെണ്‍കുട്ടിയുടെ കുടുംബമാണ് നല്‍കിയത്. ഇതോടെ പിന്നീട് എപ്പോഴും കിര്‍തിയെ കൊണ്ട് വസീം കുടുംബത്തോട് പണം ആവശ്യപ്പെടുമായിരുന്നു .

ഇതിലേറെയും ആഡംബര ജീവിതത്തിനായിരുന്നു . പണം കിട്ടാതെ വന്നതോടെ യുവതിയെ മര്‍ദിക്കാറുമുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതില്‍ മനംമടുത്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.

Exit mobile version