ഭാര്യ വഞ്ചിക്കുന്നെന്ന് സംശയം; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; പ്രണയിച്ച് വിവാഹിതരായ ദമ്പതികളുടെ മരണത്തില്‍ ഞെട്ടി ബന്ധുക്കള്‍

ഉത്തരാഖണ്ഡിലെ ഡെറാഡൂണിനു സമീപം ജാഖനിലാണ് ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.

ഡെറാഡൂണ്‍: വഞ്ചിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിനു സമീപം ജാഖനിലാണ് ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണെന്നും കുറച്ചുമാസമായി ഇവര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും യുവതിയുടെ സഹോദരന്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ ഫ്‌ളാറ്റിലേക്ക് കയറിപ്പോയ ദമ്പതികള്‍ പിന്നീട് പുറത്തുവന്നില്ല. രാത്രി 8.30ഓടെ സഹോദരന്‍ ഫ്‌ളാറ്റില്‍ എത്തി ബെല്‍ വിളിച്ചെങ്കിലും പ്രതികരണമെന്നും ലഭിച്ചില്ല. വാതില്‍ തുറക്കാതായതോടെ ഇയാള്‍ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തിയ ഫ്‌ളാറ്റിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി പരിശോധിച്ചപ്പോള്‍ ദമ്പതികള്‍ മരിച്ചനിലയിലായിരുന്നു.

യുവതിയുടെ മൃതദേഹം തറയിലും യുവാവിനെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. എന്നാല്‍ യുവതിയുടെ ശരീരത്തില്‍ അസ്വഭാവികമായ ഒരു അടയാളം പോലും ഇല്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

Exit mobile version