മന്‍ കി ബാത് അവസാനിപ്പിക്കൂ, പകരം പെട്രോള്‍-വാക്‌സിന്‍ ബാത് ആരംഭിക്കൂ; മോഡിയ്‌ക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്‍ കി ബാത് അവസാനിപ്പിച്ച് പെട്രോള്‍, വാക്‌സിന്‍ എന്നിവയിലൂന്നി പ്രവര്‍ത്തിക്കൂ എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

കേന്ദ്ര മന്ത്രിസഭ പുന:സംഘടനയെക്കുറിച്ച് സംസാരിക്കവെയാണ് പത്രസമ്മേളനത്തില്‍ മമത നരേന്ദ്ര മോഡിയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ബബൂല്‍ സുപ്രിയോയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും നീക്കിയതിനെക്കുറിച്ചുള്ള സംവാദത്തിനിടെയാണ് മമതയുടെ പരാമര്‍ശം.

ഗവര്‍ണറെ മാറ്റണമെന്ന ആവശ്യമുന്നയിച്ച് താന്‍ പ്രധാനമന്ത്രിക്ക് എഴുതിയ ഒരു കത്തിന് പോലും മറുപടി ലഭിച്ചില്ലെന്നും മമത പറഞ്ഞു. ‘സമ്പദ്വ്യവസ്ഥ മുഴുവന്‍ തകര്‍ന്നിരിക്കുകയാണ്. ഇന്ധനവില അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കേന്ദ്ര സര്‍ക്കാര്‍ വെറുതെ ഇരിക്കുകയാണ്.

നമ്മുടെ പ്രധാനമന്ത്രി തന്റെ മന്‍ കി ബാത്തിന്റെ തിരക്കിലാണ്. പകരം പെട്രോള്‍ കി ബാത്ത്, ഡീസല്‍ കി ബാത്ത്, വാക്‌സിന്‍ കി ബാത്ത് എന്നിവയെക്കുറിച്ച് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.’ മമത പറഞ്ഞു.

Exit mobile version