അവിഹിത ബന്ധമെന്ന് സംശയം; 30 കിലോ ഭാരമുള്ള ചങ്ങലയിട്ട് ഭാര്യയെ മൂന്ന് മാസം പൂട്ടിയിട്ട് ഭര്‍ത്താവിന്റെ ക്രൂരത

30 കിലോ ഭാരമുള്ള ചങ്ങലയിട്ട് ഭാര്യയെ മൂന്ന് മാസം പൂട്ടിയിട്ട് ഭര്‍ത്താവിന്റെ ക്രൂരത. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭര്‍ത്താവിന്റെ ക്രൂരത. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് യുവതിയെ രക്ഷിച്ചത്.

സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 30 കിലോയോളം ഭാരമുള്ള ചങ്ങല കൊണ്ടാണ് യുവതിയെ വീട്ടില്‍ കെട്ടിയിട്ടത്. ഒരു യുവതിയെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്ന എന്ന സന്ദേശം ലഭിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്.

കാലില്‍ രണ്ട് പൂട്ടുകളിട്ടാണ് 40 വയസ് പ്രായമുള്ള യുവതിയെ ബന്ധിച്ചിരുന്നത്. ഹോളിയോട് അനുബന്ധിച്ചാണ് ഭര്‍ത്താവും തന്റെ ഒരു മകനും ചേര്‍ന്ന് ചങ്ങല െകാണ്ട് പൂട്ടിയിട്ടതെന്ന് യുവതി പറയുന്നു. മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇവര്‍ ഇങ്ങനെ ചെയ്തതെന്നും യുവതി വെളിപ്പെടുത്തി.

Exit mobile version