ഭീമന്‍ ഒച്ച് ഗോദാവരി തീരത്തടിഞ്ഞു; ലേലത്തില്‍ വിറ്റത് 18,000 രൂപയ്ക്ക്

SNAIL | bignewslive

ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശില്‍ ഗോദാവരിയുടെ തീരത്ത് ഭീമന്‍ ഒച്ചിനെ കണ്ടെത്തി. സൈറിങ്‌സ് അറുവാനസ് എന്ന ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഒച്ചിനത്തില്‍ പെടുന്ന ഒച്ചിനെയാണ് കണ്ടെത്തിയത്. 70 സെന്റി മീറ്ററോളം നീളവും 18 കിലോ ഗ്രാം വരെ ഭാരവും ഇത്തരം ഒച്ചുകള്‍ക്ക് ഉണ്ടാകും.

ഓസ്‌ട്രേലിയന്‍ ട്രംപറ്റ് അഥവാ ഫാള്‍സ് ട്രംപറ്റ് എന്ന പേരില്‍ സാധാരണയായി അറിയപ്പെടുന്ന ഈ ജീവി മാംസഭുക്കാണ്. ആകര്‍ഷകമായ ഓറഞ്ച് നിറത്തിലുള്ള പുറന്തോടാണ് ഇവയ്ക്കുള്ളത്.
ഇവയെ ലേലത്തില്‍ വച്ചപ്പോള്‍ 18,000 രൂപ ലഭിച്ചുവെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന്റെ പുറന്തോട് ആഭരണനിര്‍മാണത്തിനായി ഉപയോഗിക്കാം.അത് കൊണ്ടു തന്നെ പ്രാദേശികമായി ഈയിനം ഒച്ച് ഏതാണ്ട് അപ്രത്യക്ഷമായി കഴിഞ്ഞു.

ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ധാരാളമായുള്ളതെങ്കിലും മറ്റു പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ചുഴലിക്കാറ്റിനേയും കൊടുങ്കാറ്റിനേയും തുടര്‍ന്നാണ് ഇവ തീരങ്ങളില്‍ അടിയുന്നത്.

Exit mobile version