ഇന്ത്യയിലെ ആദ്യ ഡെൽറ്റാ പ്‌ളസ് മരണം മദ്ധ്യപ്രദേശിൽ റിപ്പോര്ട്ട് ചെയ്തു; രാജ്യത്ത് ഇതുവരെ കണ്ടെത്തിയത് 40 കേസുകൾ

മുംബൈ:ഇന്ത്യയിൽ ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള ആദ്യത്തെ മരണം മദ്ധ്യപ്രദേശിൽ റിപ്പോര്ട്ട് ചെയ്തു. മദ്ധ്യപ്രദേശിലെ ഉജ്ജയിനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്.

മദ്ധ്യപ്രദേശിൽ ഇതു വരെ അഞ്ച് പേർക്ക് ഡെൽറ്റാ വകഭേദം പിടിപ്പെട്ടു. ഇതിൽ മൂന്ന് പേർ ഭോപ്പാലിൽ നിന്നും മറ്റ് രണ്ട് പേർ ഉജ്ജയിനി സ്വദേശികളുമാണ്. രോഗം ബാധിച്ച മറ്റ് നാലു പേരും സുഖം പ്രാപിച്ചതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

കഴിഞ്ഞ മേയ് 23നാണ് ഉജ്ജയിനി സ്വദേശി മരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അവരുടെ സാമ്പിളുകൾ വീണ്ടും പരിശോധിച്ചപ്പോഴാണ് അവർക്ക് പിടിപ്പെട്ടത് ഡെൽറ്റാ പ്‌ളസ് വകഭേദമാണെന്ന് സ്ഥരീകരിക്കാൻ കഴിഞ്ഞത്. മരിച്ച സ്ത്രീയുടെ ഭർത്താവിൽ നിന്നുമാണ് അവർക്ക് കോവിഡ് പകരുന്നത്. ഭർത്താവ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നുവെങ്കിലും ഭാര്യ ഇതുവരെ വാക്‌സിനൊന്നും സ്വീകരിച്ചിരുന്നില്ല.

സർക്കാർ സാഹചര്യം വിലയിരുത്തുകയാണെന്നും മരിച്ച സ്ത്രീയുടെ സമ്പർക്ക വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മദ്ധ്യപ്രദേശ് ആരോഗ്യമന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചു.

Exit mobile version