ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ വിജയ്മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി: രാജ്യത്ത് പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് ബാങ്ക് വായ്പ തിരിച്ചടക്കാതെ വിദേശത്തേക്ക് മുങ്ങിയ പ്രതികളുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.

വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഇതിൽ 9371 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിപ്പിന് ഇരയായ ബാങ്കുകൾക്കും കേന്ദ്രസർക്കാരിനും കൈമാറി. വായ്പാ തട്ടിപ്പ് നടത്തി ഈ മൂന്നുപേരും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്ടമാണ് ബാങ്കുകൾക്ക് ഉണ്ടായത്

ബാങ്കുകൾക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം. 8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബാങ്കുകൾക്ക് ലഭിക്കുക.

Exit mobile version