കനത്ത മഴയിൽ റോഡരികിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്ത് മകൾ; കുട പിടിച്ച് ചാരത്ത് അച്ഛനും ഹൃദയംതൊട്ട കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ അച്ഛനമ്മമാരുടെ സ്വാധീനം വളരെ വലുതാണ്. അച്ഛന്റെ തണലിലും അമ്മയുടെ കരുതലിലും വളർന്നു വരുന്നവർ എല്ലാ വർഷവും അവർക്കായി ഓരോ ദിനങ്ങളും മാറ്റിവയ്ക്കാറുമുണ്ട്. അന്താരാഷ്ട്ര പിതൃദിനത്തിൽ ഹൃദയംതൊട്ടൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്.

പെരുമഴയത്ത് വഴിയരികിൽ ഓൺലൈൻ ക്ലാസ്സിൽ പഠിക്കുകയാണ് ഒരു പെൺകുട്ടി. തോരാത്ത മഴയിലും അവൾ നനയുന്നില്ല. കാരണം, അച്ഛൻ കുട പിടിച്ച് ചാരത്ത് നിൽക്കുകയാണ്.

ദക്ഷിണ കർണാടകയിലെ സുള്ളിയയിൽ നിന്നും അകലെയുള്ള ബല്ലക ഗ്രാമത്തിൽ നിന്നുള്ളതാണ് ഈ ചിത്രമാണിത്. ഓൺലൈനായി എസ്എസ്എൽസി ക്ലാസ് മകൾ കേൾക്കുമ്പോൾ അച്ഛൻ നാരായണനാണ് കുട പിടിക്കുന്നത്.

സുള്ളിയയിൽ നിന്നുള്ള പത്രപ്രവർത്തകനായ മഹേഷ് പുച്ചപ്പാഡിയാണ് ചിത്രം പകർത്തിയത്. എല്ലാ ദിവസവും വൈകുന്നേരം 4 മണിയോടെ പെൺകുട്ടി ഈ സ്ഥലത്ത് എത്തുമെന്നും അദ്ദേഹം ചിത്രം പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു.നിമിഷനേരംകൊണ്ടാണ് ചിത്രം ശ്രദ്ധനേടിയത്.

Exit mobile version