സ്‌കൂളുകളിലും അങ്കണവാടികളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ഒഴിവാക്കി

GST | Bignewslive

ന്യൂഡല്‍ഹി : സ്‌കൂളുകള്‍ നഴ്‌സറികള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷത്തിന് ജിഎസ്ടി ഒഴിവാക്കി. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇളവുകള്‍ സംബന്ധിച്ച തീരുമാനം ഉണ്ടായത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാരോ, കോര്‍പ്പറേറ്റുകളോ ഫണ്ട് ചെയ്യുന്ന ഉച്ചക്കഞ്ഞി വിതരണം ഉള്‍പ്പടെയുള്ള ഭക്ഷണ വിതരണ പദ്ധതികള്‍ക്കാണ് ജിഎസ്ടി ഒഴിവാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും പുറമേ അങ്കണവാടികളും ഉണ്ടായിരിക്കും എന്നും കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോര്‍ഡ് അറിയിച്ചു. കേന്ദ്ര, സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ജിഎസ്ടി നല്‍കേണ്ടതില്ല.പരീക്ഷ നടത്തിപ്പ്,ഫലപ്രഖ്യാനം,അഡ്മിറ്റ് കാര്‍ഡുകളുടെയും ചോദ്യപ്പേപ്പറുകളുടെയും അച്ചടി എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും.

പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വേണ്ടി ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരുകള്‍ എടുക്കുന്ന വായ്പകള്‍ക്കും ജിഎസ്ടി ഉണ്ടാകില്ല. എന്നാല്‍ റോഡുകള്‍, പാലങ്ങള്‍, ദേശീയ പാതകള്‍ എന്നിവയ്ക്കായി എടുക്കുന്ന വായ്പകള്‍ക്ക് ഈ ആനുകൂല്യം ബാധകമായിരിക്കില്ല. അതേസമയം ദേശീയപാതകള്‍, റോഡുകള്‍ എന്നിവയ്‌ലേക്ക് നിര്‍മിക്കുന്ന അപ്രോച്ച് പാതയുടെ നിര്‍മാണത്തിന് ഇളവ് ബാധകമായിരിക്കും.

Exit mobile version