ഡല്‍ഹിയില്‍ നാളെ മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് : ഒരാഴ്ചത്തേക്ക് പരീക്ഷണം

Delhi lockdown | Bignewslive

ന്യൂഡല്‍ഹി : കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡല്‍ഹിയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്. കടകള്‍, മാളുകള്‍, റസ്റ്ററന്റുകള്‍ എന്നിവയ്ക്ക് ഇളവ് നല്‍കും.

ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആണ് ഇളവുകള്‍ ഏര്‍പ്പെടുത്തുന്നത്. കോവിഡ് കേസുകള്‍ ഉയരുകയാണെങ്കില്‍ കടുത്ത നടപടികള്‍ വീണ്ടും സ്വീകരിക്കും. തിങ്കളാഴ്ച മുതല്‍ ആഴ്ചയില്‍ ഏഴുദിവസവും കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

റസ്റ്ററന്റ് തുറക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഉള്‍ക്കൊള്ളാനാവുന്നതിന്റെ അമ്പത് ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ആഴ്ചച്ചന്തകളിലും അമ്പത് ശതമാനം കച്ചവടക്കാരെ മാത്രമേ അനുവദിക്കൂ.ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി ഉണ്ടെങ്കിലും ഭക്തരെ പ്രവേശിപ്പിക്കില്ല. പാര്‍ക്ക്, ജിം,സ്പാ,സ്റ്റേഡിയം, സ്‌പോര്‍ട്ട്‌സ് കോംപ്‌ളക്‌സ്,സിനിമ തിയേറ്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള വിലക്ക് തുടരും.

ഇപ്പോഴത്തെ പോലെ കേസുകള്‍ കുറയുകയാണെങ്കില്‍ ജനജീവിതം പഴയ നിലയിലേക്കെത്തുമെന്നും എല്ലാവരും ഒന്നിച്ച് ദുരന്തത്തെ അഭിമുഖീകരിച്ചേ തീരുവെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു.

Exit mobile version