പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; വൈകുന്നേരം അഞ്ച് മണിക്ക്

MODI | bignewslive

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവുണ്ടാകുന്ന സാഹചര്യത്തില്‍ അണ്‍ലോക് പ്രക്രിയ തുടങ്ങുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ചുമുള്ള കാര്യങ്ങളും വിശദീകരിച്ചേക്കും.

ഇന്നലെ രാജ്യത്തെ കോവിഡ് പ്രതിദിനരോഗികളുടെ എണ്ണം ഒരുലക്ഷത്തിനടുത്ത് എത്തിയിരുന്നു.

Exit mobile version