മൊബൈല്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്താല്‍ മദ്യം ഇനി വീട്ടില്‍ എത്തും! ഇവിടെ ഇങ്ങനാണ്

ന്യൂഡല്‍ഹി: മൊബൈല്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്താല്‍ മദ്യം ഇനി വീട്ടില്‍ എത്തും. മദ്യവും വൈനും വീടുകളില്‍ വിതരണം ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി ഡല്‍ഹി സര്‍ക്കാര്‍ മദ്യനിയമത്തില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കി.

ഇതോടെ മൊബൈല്‍ ആപ്പ്, വെബ് പോര്‍ട്ടല്‍ എന്നിവയിലൂടെ ഓര്‍ഡര്‍ നല്‍കിയാല്‍ മദ്യം വീട്ടിലെത്തും. എല്‍ 13 ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമെ വിദേശമദ്യവും ഇന്ത്യന്‍ മദ്യവും വിതരണം ചെയ്യാന്‍ അനുമതിയുള്ളു. ഹോസ്റ്റലുകള്‍, സ്ഥാപനങ്ങള്‍, ഓഫീസ് എന്നിവിടങ്ങളിലേക്ക് മദ്യവിതരണത്തിന് അനുമതിയില്ലെന്നും പുതുക്കിയ ഉത്തരവില്‍ പറയുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മദ്യഷോപ്പുകളും അടച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ ലോക്കഡൗണില്‍ ഇളവുകള്‍ നല്‍കിയത്. ഇതിന് പിന്നാലെയാണ് മദ്യം വീടുകളില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

കേരളത്തിലും മദ്യം ഹോഡെലിവറി ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ നിയമതടസ്സം മൂലം വിഷയത്തില്‍ തീരുമാനമായിട്ടില്ല.

Exit mobile version