സൊമാറ്റോയിൽ ഓർഡർ ചെയ്ത ബിരിയാണിയിൽ അധിക ലെഗ് പീസില്ല; മന്ത്രിയോട് പരാതിപ്പെട്ട് യുവാവ്

നമ്മളിൽ ചിലർ ഭക്ഷണ പ്രിയരാണ്.നല്ല ഭക്ഷണത്തിന് വേണ്ടി എന്തും ചെയ്യുന്നവരുമുണ്ട്. അവരുദ്ദേശിച്ച രുചി അതിനില്ലെങ്കിൽ നിരാശപ്പെടുകയും വേണമെങ്കിൽ പരാതിപ്പെടുകയും ചെയ്യുന്നവരും അക്കൂട്ടത്തിലുണ്ട്.

ഒട്ടുമിക്ക ആളുകളുടെയും ഇഷ്ട വിഭവമാണ് ബിരിയാണി.അത്തരത്തിലൊരു ബിരിയാണി പ്രേമിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയമാവുന്നത്. സൊമാറ്റോ വഴി ഓർഡർ ചെയ്ത ബിരിയാണിയിൽ അധിക ലെഗ് പീസില്ലെന്ന് മന്ത്രിയോട് പരാതിപ്പെട്ടിരിക്കുകയാണ് തെലങ്കാന സ്വദേശിയായ യുവാവ്.

തോട്ടക്കുറി രഘുപതി എന്ന ട്വിറ്റർ ഐഡിയിലുള്ള യുവാവാണ് ട്വീറ്റിലൂടെ മുൻസിപ്പൽ അഡ്മിനിസ്‌ട്രേഷൻ, നഗരവികസന വകുപ്പ് മന്ത്രിയായ കെ.ടി രാമ റാവുവിനോട് പരാതിപ്പെട്ടത്.

”ഞാൻ ചിക്കൻബിരിയാണിയിൽ അധിക മസാലയും ലെഗ് പീസും ഓർഡർ ചെയ്തിരുന്നുവെങ്കിലും ലഭിച്ചില്ല. ഇതാണോ ജനങ്ങളെ സേവിക്കാനുള്ള മാർഗം@@zomatoin @KTRTRS” എന്നായിരുന്നു രഘുപതിയുടെ ട്വീറ്റ്. പിന്നീട് ഈ ട്വീറ്റ് ഇയാൾ നീക്കം ചെയ്‌തെങ്കിലും മന്ത്രിയുടെ ശ്രദ്ധയിൽപെടുകയായിരുന്നു.

”സഹോദരാ നിങ്ങളെന്തിനാണ് എന്നെ ടാഗ് ചെയ്തത്. നിങ്ങൾ എന്നിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്” എന്നായിരുന്നു കെ.ടി.ആറിൻറെ പ്രതികരണം.

Exit mobile version