നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ ദുരന്തം; കോവിഡിനെ കുറിച്ച് പ്രധാനമന്ത്രി മോഡി

pm modi

ന്യൂഡൽഹി: ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമാണ് കോവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധ പൂർണിമയോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോവിഡിന് മുമ്പുള്ള ലോകമായിരിക്കില്ല ഇനിയെന്നും കോവിഡിനെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് വാക്‌സിനുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. കോവിഡിനെ തുരത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അതേസമയം മറ്റുവെല്ലിവിളികളെ നാം ശ്രദ്ധിക്കാതെ പോകരുത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് കാലാവസ്ഥാ വ്യതിയാനം. നദികളും കാടും അപകടാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

‘കോവിഡിനെ കുറിച്ച് ഇപ്പോൾ നന്നായി അറിയാം. ഇത് കോവിഡിനെതിരെ പോരാടാൻ നമ്മളെ സഹായിക്കും. വാക്‌സിൻ കണ്ടുപിടിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ശാസ്ത്രജ്ഞരെക്കുറിച്ച് അഭിമാനിക്കുന്നു’- മോഡി പറഞ്ഞു.

Exit mobile version