മോഡിയ്‌ക്കെതിരെ ഒന്നാംപേജില്‍ വാര്‍ത്ത നല്‍കി ഗുജറാത്തിലെ പ്രമുഖ പത്രം: ‘മോഡിയെ വിമര്‍ശിക്കുന്നത് കൗതുകര’മെന്ന് വാര്‍ത്ത പങ്കുവച്ച് സുബ്രഹ്‌മണ്യന്‍ സ്വാമി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച്
ഗുജറാത്തിലെ മുന്‍നിര പത്രം. സമാചാര്‍ പത്രമാണ് മോഡിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

മോഡിയെ വിമര്‍ശിച്ചുള്ള സമാചാര്‍ പത്ര വാര്‍ത്ത ബിജെപി എംപി സുബ്രഹ്‌മണ്യന്‍ സ്വാമി പങ്കുവച്ചു. ഗുജറാത്തിലെ മുന്‍നിര പത്രങ്ങള്‍ പോലും മോഡിയെ വിമര്‍ശിക്കുന്നത് കൗതുകരമെന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്.

കോവിഡ് വ്യാപനത്തിനിടെ 22,000 കോടി രൂപ മുതല്‍മുടക്കില്‍ നടപ്പിലാക്കുന്ന വിസ്ത പദ്ധതിയുടെ തിരക്കിലാണ് മോഡിയെന്നാണ് സമാചാര്‍ ദിനപത്രത്തിന്റെ ഒന്നാം പേജിലെ വാര്‍ത്ത.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന അവസ്ഥയില്‍ ഇത്രയധികം രൂപ ചിലവിട്ട് നടപ്പിലാക്കുന്ന പദ്ധതിക്കെതിരെ വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.


വിസ്ത പദ്ധതിയെ ക്രിമിനല്‍ പാഴ്ച്ചെലവെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പദ്ധതിയെ വിശേഷിപ്പിച്ചത്.

Exit mobile version