ഇടതുപക്ഷത്തോട് എതിർപ്പ് ഉണ്ടെങ്കിലും പാർട്ടി പൂജ്യത്തിൽ എത്തിയത് കാണാൻ ആഗ്രഹിച്ചിട്ടില്ല: മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഇടതുപക്ഷത്തിന്റെ കനത്ത തോൽവി താനും ആഗ്രഹിച്ചിരുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇടതുപക്ഷത്തെ രാഷ്ട്രീയമായി എതിർക്കുന്നുണ്ടെങ്കിലും പാർട്ടി പൂജ്യത്തിൽ എത്തിനിൽക്കുന്നത് കാണാൻ ആഗ്രഹിച്ചിട്ടില്ലെന്ന് മമത പ്രതികരിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായി 294 അംഗ ബംഗാൾ നിയമസഭയിൽ ഇടതുമുന്നണിക്കും കോൺഗ്രസിനും ഒരു സീറ്റ് പോലും നേടാനായിരുന്നില്ല.

34 വർഷത്തെ ഇടതുപക്ഷത്തിന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് തൃണമൂൽ കോൺഗ്രസും മമത ബാനർജിയും ബംഗാളിൽ അധികാരം നേടിയത്. ബിജെപി നേടിയ സീറ്റുകൾ ഇടതുപക്ഷം നേടിയിരുന്നെങ്കിൽ നന്നായേനെയെന്നും മമത പറഞ്ഞു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ 213 സീറ്റുകളാണ് തൃണമൂലിന് ലഭിച്ചത്. ബിജെപിക്ക് 77 സീറ്റുകളാണ് ലഭിച്ചത്. മമത തുടർച്ചയായി മൂന്നാം തവണയാണ് ബംഗാളിന്റെ മുഖ്യമന്ത്രിയാകുന്നത്.

Exit mobile version