വാത്മീകി ദളിത് സമുദായത്തില്‍ നിന്നുള്ളയാള്‍; വിവാദ പരാമര്‍ശവുമായി വീണ്ടും യോഗി ആദിത്യനാഥ്

അയോധ്യയിലെ സാന്ത് സമാജ് പ്രസംഗമധ്യേയാണ് വാത്മീകി മഹര്‍ഷി ദളിതനായിരുന്നു എന്ന് യോഗി പറഞ്ഞത്.

ലഖ്‌നൗ: ഹനുമാന്‍ ദളിതനെന്ന പരാമര്‍ശത്തിന് പിന്നാലെ രാമായണമെഴുതിയ വാത്മീകിയും ദളിതനായിരുന്നുവെന്ന വിവാദ പരാമര്‍ശവുമായി വീണ്ടും യോഗി ആദിത്യനാഥ്. അയോധ്യയിലെ സാന്ത് സമാജ് പ്രസംഗമധ്യേയാണ് വാത്മീകി മഹര്‍ഷി ദളിതനായിരുന്നു എന്ന് യോഗി പറഞ്ഞത്. ശ്രീരാമനെ രാമായണത്തിലൂടെ നമുക്ക് പരിചയപ്പെടുത്തിയത് വാത്മീകിയാണ്. എന്നാല്‍, വാത്മീകിയുടെ സമുദായം തൊട്ടുകൂടാത്തവരായിരുന്നു എന്ന് നമ്മള്‍ മനസ്സിലാക്കണം. യോഗി ആദിത്യനാഥ് പറഞ്ഞു.

അവിടെ ഉണ്ടായിരുന്ന പുരോഹിതരും സന്യാസിമാരും യോഗിയുടെ പരാമര്‍ശത്തെ പ്രതിരോധിക്കുന്നുണ്ടായിരുന്നു. രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതനുള്‍പ്പെടെയുള്ളവര്‍ യോഗിയുടെ പരാമര്‍ശത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. സാന്ത് സമാജ് സംഘടനയ്ക്കും ശ്രീരാമനും അപമാനകരമായ വാക്കുകളാണ് യോഗി പറഞ്ഞതെന്നായിരുന്നു രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ വാക്കുകള്‍.

മഹര്‍ഷി വാത്മീകി രാമായണത്തിന്റെ കര്‍ത്താവാണെന്നും അദ്ദേഹത്തിന് ദളിത് വാത്മീകി സമുദായവുമായി ബന്ധമില്ലെന്നും പുരോഹിതര്‍ വിശദീകരിക്കുകയുണ്ടായി.

ഹനുമാന്‍ ദളിത് വിഭാഗത്തില്‍ പെട്ടയാളാണെന്ന് യോഗി മുമ്പ് പറഞ്ഞിരുന്നു. ഹനുമാന്‍ വനത്തിനുള്ളിലാണ് താമസിച്ചിരുന്നതെന്നും കാട്ടാളനാണെന്നും യോഗി കൂട്ടിച്ചേര്‍ത്തിരുന്നു.

Exit mobile version