കെജരിവാൾ ഷഹീൻബാഗ് പ്രക്ഷോഭകർക്ക് ബിരിയാണി വിളമ്പുന്നു എന്ന് യോഗി; നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അരവിന്ദ് കെജരിവാൾ ഷഹീൻബാഗിലെ പ്രതിഷേധക്കാർക്ക് ബിരിയാണി വിളമ്പുന്നുവെന്ന പരാമർശത്തെ തുടർന്നാണ് നടപടി.

കഴിഞ്ഞയാഴ്ച ഡൽഹിയിലെ ബാദർപുർ നിയോജകമണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് യോഗി ആദിത്യനാഥ് വിവാദ പ്രസ്താവന നടത്തിയത്. അതേസമയം, സംഭവത്തിൽ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുമണിക്കകം വിശദീകരണം നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. ഫെബ്രുവരി എട്ടിനാണ് ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. പതിനൊന്നിന് ഫലം പുറത്തുവരും.

Exit mobile version