ബോളിവുഡ് നടന്‍ ബിക്രംജീത്ത് കൊവിഡ് ബാധിച്ചു മരിച്ചു

Bikramjeet Kanwarpal | Bignewslive

മുംബൈ: ബോളിവുഡ് താരം ബിക്രംജീത്ത് അന്തരിച്ചു. ബോളിവുഡ് സിനിമകളിലും ടിവി ഷോകളിലും ശ്രദ്ധേയനായ താരം കൊവിഡ് ബാധയെ തുടര്‍ന്നാണ് മരണപ്പെട്ടത്. 52 വയസ്സായിരുന്നു. ബോളിവുഡ് സിനിമ മേഖലയില്‍ നിന്ന് നിരവധിപേര്‍ ബിക്രംജീത്തിന് അനുശോചനം രേഖപ്പെടുത്തി.

സൈന്യത്തിലെ തന്റെ സേവനത്തിന് ശേഷം 2003ലാണ് ബിക്രംജീത്ത് അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘പേജ് 3’, ‘പ്രേം രത്തന്‍ ധന്‍ പായോ’, ‘2 സ്റ്റേറ്റ്‌സ്’ തുടങ്ങിയ സിനിമകളില്‍ താരം ന്റെ അഭിനയ മികവ് തെളിയിച്ചു. റാണ ദഗുബട്ടി, അതുല്‍ കുല്‍ക്കര്‍ണി, തപ്സി പന്നു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ദി ഗാസി അറ്റാക്കാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Exit mobile version