സംസ്ഥാനങ്ങളുടെ പക്കൽ ഒരു കോടിയിൽ അധികം വാക്‌സിനുകൾ സ്‌റ്റോക്കുണ്ട്; കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

covid-vaccine_

ന്യൂഡൽഹി: അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് 20 ലക്ഷത്തോളം ഡോസുകൾ കൂടി നൽകുമെന്ന് സുപ്രീംകോടതിയെ ബോധിപ്പിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകൾ ഉണ്ടെന്നാണ് കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം നിലവിൽ ഒരു കോടിയിലധികം വാക്‌സിനുകൾ ഉണ്ട്. അതിന് പുറമെയാണ് 20 ലക്ഷം വാക്‌സിനുകൾ നൽകുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്രസർക്കാർ ഇതുവരെ 16.33 കോടി വാക്‌സിൻ ഡോസുകൾ (16,33,85,030) സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകിയിട്ടുണ്ട്. ഇതിൽ പാഴായിപ്പോയതടക്കം 15,33,56,503 ഡോസുകളാണ് ഉപയോഗിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

Exit mobile version