സംസ്ഥാനങ്ങളുടെ പ്രതിഷേധം കനത്തു; സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസ് കോവിഷീല്‍ഡ് 300 രൂപയ്ക്ക് നല്‍കും

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ പ്രതിഷേധം ഫലം കണ്ടു. കൊവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ വില പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന് ഡോസിന് 300 രൂപയ്ക്ക് നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. നേരത്തെ 400 രൂപയായിരുന്നു സംസ്ഥാനങ്ങള്‍ക്കുള്ള നിരക്ക് നിശ്ചയിച്ചിരുന്നത്.

അതേസമയം മറ്റ് നിരക്കുകളില്‍ മാറ്റമുണ്ടാവില്ല. സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള നിരക്കില്‍ നിന്ന് 25 ശതമാനം കുറയ്ക്കുമെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഉപകാരപ്രദമായ ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാല ട്വീറ്റില്‍ വ്യക്തമാക്കി.

അതേസമയം മറ്റ് നിരക്കുകളില്‍ മാറ്റമുണ്ടാവില്ല. സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ, കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്ക് തന്നെയായിരിക്കും. ഓക്‌സ്‌ഫോഡ്-ആസ്ട്രസെനിക്ക വികസിപ്പിച്ച വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിലക്കാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.

Exit mobile version