ഭക്ഷണം രുചിച്ച് നോക്കിയും പൊതിയാന്‍ സഹായിച്ചും സല്‍മാന്‍ ഖാന്‍; ദുരിതം അനുഭവിക്കുന്ന മഹാരാഷ്ട്രയ്ക്ക് 5000ത്തോളം ഭക്ഷണപൊതികളെത്തിച്ച് താരത്തിന്റെ സഹായ ഹസ്തം

Salman Khan | Bignewslive

കൊവിഡ് രണ്ടാം തരംഗത്തില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മഹാരാഷ്ട്രയ്ക്ക് 5000ത്തോളം ഭക്ഷണപ്പൊതികള്‍ എത്തിച്ച് ബോളിവുൂഡ് താരം സല്‍മാന്‍ ഖാന്‍. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ താരം ഭക്ഷണം പാക്ക് ചെയ്യാന്‍ നേതൃത്വം നല്‍കുകയും ഇടയ്ക്ക് ഭക്ഷണം രുചിച്ചുനോക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം.

ശിവസേനയുടെ യുവജന വിഭാഗത്തോടൊപ്പം ചേര്‍ന്നാണ് താരം സഹായം എത്തിക്കുന്നത്. യുവജന വിഭാഗത്തിലെ അംഗമായ രാഹുല്‍ എന്‍ കണാല്‍ ആണ് താരം ഭക്ഷണം രുചിച്ചുനോക്കുന്നതിന്റെയും ഭക്ഷണപ്പൊതി ഒരുക്കുന്നതിന്റെയും വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തങ്ങളുടെ സംഘടനക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിച്ചതിന് താരത്തിന് നന്ദിയും രാഹുല്‍ പ്രത്യേകം നന്ദിയും അറിയിച്ചിട്ടുണ്ട്. ‘ഇന്ന് ഞങ്ങള്‍ ബാന്ദ്ര, വര്‍ളി, ജുഹു തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഭക്ഷണമെത്തിക്കുന്നത്’ എന്ന കുറിപ്പും രാഹുല്‍ ട്വിറ്ററില്‍ പങ്കുവെക്കുന്നു.

Exit mobile version