കൊവിഡ് വ്യാപനം; ഇന്ത്യയ്ക്ക് സഹായവുമായി സൗദി അറേബ്യയും, 80 ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ അയയ്ക്കും

ship 80 metric tonnes | Bignewslive

റിയാദ്: കൊവിഡിന്റെ രണ്ടാം തരംഗം വലിയ തോതില്‍ ഇന്ത്യയെ വരിഞ്ഞു മുറുക്കുമ്പോള്‍ സഹായ ഹസ്തം നീട്ടി സൗദി അറേബ്യ. പ്രാണവായുവിനായി ആശുപത്രികള്‍ കയറിയിറങ്ങുന്ന രോഗികളുടെ ദുരിതവും പ്രാണവായു കിട്ടാതെ ജനം മരിച്ചുവീഴുന്നതും രാജ്യത്തിനെ പിടിച്ചുകുലുക്കുകയാണ്. ഈ സാഹചര്യത്തിലാണ് സൗദിയുടെയും സഹായം.

ഓക്സിജന്‍ക്ഷാമം രൂക്ഷമായ ഇന്ത്യയിലേയ്ക്ക് 80 ടണ്‍ ദ്രവീകൃത ഓക്സിജന്‍ കയറ്റി അയക്കുമെന്നാണ് സൗദി അറേബ്യ അറിയിച്ചിരിക്കുന്നത്. അദാനിഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സിജന്‍ കയറ്റി അയക്കുന്നത്. ലിന്‍ഡെ കമ്പനിയില്‍നിന്നുള്ള ഓക്സിജനാണ് ഇന്ത്യയ്ക്ക് നല്‍കുന്നത്.

നാല് ഐ.എസ്.ഒ. ക്രയോജനിക് ടാങ്കുകളും 80 ടണ്‍ ദ്രവീകൃത ഓക്സിജനും ദമാമില്‍നിന്ന് ഗുജറാത്തിലെ മുണ്ട്ര തുറമുഖത്താണ് എത്തിക്കുക. ദ്രവീകൃത ഓക്സിജനുപുറമേ ടാങ്കുകളും സിലിന്‍ഡറുകളും ഇന്ത്യയിലെത്തിക്കുമെന്ന് സൗദി അറിയിക്കുന്നുണ്ട്. ദുരന്തമുഖത്ത് സഹായിക്കുന്ന സൗദി ആരോഗ്യമന്ത്രാലയത്തിന് ഇന്ത്യന്‍ എംബിസി നന്ദി അറിയിച്ചു.

Exit mobile version