മാസ്‌കില്ലെങ്കില്‍ പിഴ ആയിരം; കിളിക്കൂടിനെ മാസ്‌ക് ആക്കി കര്‍ഷകന്‍

തെലങ്കാന: രാജ്യത്ത് രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. അതേസമയം നിയമലംഘത്തിന് പിഴയും ഈടാക്കുന്നുണ്ട്. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ആയിരം രൂപയാണ് പിഴ ഈടാക്കുന്നത്.

അതേസമയം, മാസ്‌ക് വാങ്ങാന്‍ പണം ഇല്ലാത്തതിനാല്‍ കിളിക്കൂടിനെ മാസ്‌ക് ആക്കിയ കര്‍ഷകനാണ് ഇപ്പോള്‍ സോഷ്യല്‍ലോകത്ത് നിറയുന്നത്. മാസ്‌ക് വാങ്ങാന്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് കിളിക്കൂട് മുഖത്ത് വച്ച് സര്‍ക്കാര്‍ ഓഫിസിലെത്തിയിരിക്കുകയാണ് ഒരു ആട് കര്‍ഷകന്‍.

തെലങ്കാനയിലെ ചിന്നമുനുഗല്‍ ഗ്രാമത്തിലെ മെകല കുര്‍മയ്യയാണ് കിളിക്കൂട് മാസ്‌കാക്കി മാറ്റിയത്. ഒരടിയന്തര ആവശ്യത്തിന് ഇദ്ദേഹത്തിന് സര്‍ക്കാര്‍ ഓഫീസില്‍ എത്തേണ്ടിയിരുന്നു.

എന്നാല്‍ മാസ്‌കില്ലാതെ ഓഫീസില്‍ പോകാനാവില്ലായിരുന്നു, അങ്ങനെ ഇയാള്‍ തന്നെ സ്വയം മാസ്‌ക് നിര്‍മ്മിക്കുകയായിരുന്നു. അങ്ങനെയാണ് കിളിക്കൂട് മുഖാവരണമാക്കിയത്.

Exit mobile version