വാക്ക് പാലിച്ച് അനുപം തരേജ; ധീരതയ്ക്ക് ജാവ 42സമ്മാനിച്ചു, മയൂര്‍ ഈ വാഹനം ഉപയോഗിക്കുന്നതില്‍ അഭിമാനം

Railways Hero | Bignewslive

പാഞ്ഞ് വരുന്ന ട്രെയിനിന് മുന്നിലേക്ക് വീണ കുട്ടിയെ രക്ഷിക്കാന്‍ കാണിച്ച മയൂര്‍ ഷെയ്ക്കിന്റെ ധീരതയ്ക്ക് ഇന്ത്യയിലെ ഐതിഹാസിക മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ജാവ പുതിയ ബൈക്ക് സമ്മാനിച്ചു. ധീരതയെ അഭിനന്ദിച്ച ഇവര്‍ മയൂറിന് ബൈക്ക് പ്രഖ്യപാച്ചിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോള്‍ ജാവ പാലിച്ചിരിക്കുന്നത്.

ജാവ മോട്ടോര്‍ സൈക്കിള്‍ മേധാവി അനുപം തരേജയാണ് സമ്മാനം പ്രഖ്യാപിച്ചത്. അടുത്ത ദിവസം തന്നെ ജാവയുടെ ജീവനക്കാര്‍ പുതിയ ബൈക്ക് മയൂറിന് കൈമാറുകയായിരുന്നു. ജാവ മോട്ടോര്‍ സൈക്കിളിന്റെ ഫോര്‍ട്ടി ടു നെബുല ബ്ലൂ മോഡലാണ് അദ്ദേഹത്തിന് സമ്മാനമായി നല്‍കിയിരിക്കുന്നത്. കമ്പനിയുടെ ജാവ ഹീറോസ് ഉദ്യമത്തിന്റെ ഭാഗമായാണ് മയൂറിനെ തേടി ഈ സമ്മാനം എത്തിയിട്ടുള്ളത്. ധീരനായ താങ്കള്‍ ഞങ്ങളുടെ വാഹനം ഉപയോഗിക്കുന്നതില്‍ അഭിമാനിക്കുകയാണ്. നിങ്ങള്‍ ഒരു പ്രചോദനമായി തുടരും, തുടര്‍ന്നും നിസ്വാര്‍ഥനായിരിക്കുക എന്ന് വാഹനം സമ്മാനിക്കുന്ന ഫോട്ടോയ്ക്കൊപ്പം അനുപം തരേജ ട്വിറ്ററില്‍ കുറിച്ചു.

കാഴ്ച ശക്തിയില്ലാത്ത സംഗീത എന്ന സ്ത്രീയുടെ മകനാണ് റെയില്‍വേ ട്രാക്കിലേയ്ക്ക് വീണത്. ഈ കുട്ടിയെ രക്ഷിച്ചതിനെ തുടര്‍ന്ന് റെയില്‍വേ അദ്ദേഹത്തിന് പാരിതോഷികമായി നല്‍കിയ തുകയും പകുതി ഈ കുട്ടിക്കും അമ്മയ്ക്കുമായി മയൂര്‍ നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ മയൂറിന് നിറകൈയ്യടികളാണ് ലഭിക്കുന്നത്.

Exit mobile version