ചെറിയ രോഗ ലക്ഷണങ്ങൾ കണ്ടതോടെ പരിശോധന; രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു

rahul gandhi

ന്യൂഡൽഹി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രാഹുൽ ഗാന്ധി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് രാഹുൽ ഗാന്ധി സോഷ്യൽമീഡിയയിൽ കുറിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ എല്ലാ തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പിന്തുടരേണ്ടതാണെന്നും സുരക്ഷിതരായി ഇരിക്കണമെന്നു രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു.

‘ചെറിയ ലക്ഷണങ്ങളെ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലർത്തിയിരുന്നവർ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. സുരക്ഷിതരായി ഇരിക്കുക’- രാഹുൽ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുന്നതിനിടെയാണ് പ്രമുഖരായ നേതാക്കളെ എല്ലാം കോവിഡ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം, മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിംഗിന് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.

തുടർ ചികിത്സയ്ക്കായി മൻമോഹൻ സിങിനെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ചെറിയ രീതിയിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നല്ല രീതിയിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.

Exit mobile version